News One Thrissur
Updates

നാട്ടിക ടോൾ പിരിവ്: യുഡിഎഫിന്റെ രാപ്പകൽ സമരം ആരംഭിച്ചു

തൃപ്രയാർ : ജനങ്ങളുടെ പണം തട്ടാനുള്ള അവസരമായിട്ടാണ് ദേശീയപാത നിര്‍മാണത്തെ ദേശീയപാത അതോറിറ്റിയും നിര്‍മ്മാണ കമ്പനിയും കാണുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ നാട്ടികയില്‍ നടക്കുന്ന ടോള്‍ കൊള്ള അവസാനിപ്പിക്കാന്‍ യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപാസുകള്‍ പലതും നിക്ഷിപ്ത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. നിർമ്മാണ ജോലികൾ പൂർത്തിയാകാതെ തിരക്കു പിടിച്ച് നാട്ടികയില്‍ ടോള്‍ ഏര്‍പ്പെടുത്തി പണപ്പിരിവ് നടത്താന്‍ കമ്പനി മുന്നോട്ട് വന്നിട്ടുള്ളത് ദേശീയപാത അതോറിറ്റി അതിനെല്ലാം കുടപിടിക്കുന്നത് കൊണ്ടാണ്. അവരെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് ടോള്‍ സ്ഥാപിക്കുക, പ്രതിദിനം മുപ്പത് ലക്ഷം രൂപ വരുമാനമുണ്ടാക്കുക, അതുവഴി കോടിക്കണക്കിന് രൂപ ജനങ്ങളിൽ നിന്നും കൊള്ളയടിക്കുക എന്ന തരത്തിലാണ് ഈ കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ടി.എന്‍.. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി. നിരന്തര കൊള്ളക്ക് ഇനിയും ശ്രമിച്ചാല്‍ ശക്തമായ പോരാട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കാണേണ്ടിവരും. 100 ശതമാനം പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും യോജിച്ച സമരങ്ങള്‍ നേതൃത്യം കൊടുക്കുമെന്ന് പ്രതാപൻ പറഞ്ഞു.
യുഡിഎഫ് നേതാക്കളായ കെ.എ. ഹാറൂണ്‍ റഷീദ്, രഞ്ചില ഗിരി, പി. വിനു, സുനില്‍ അന്തിക്കാട്, ശോഭ സുബിന്‍, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആര്‍. വിജയന്‍, ടി.എം. നാസര്‍, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്, വി.ജി. അശോകന്‍, പി.കെ. ഷംസുദ്ദീന്‍, കെ.കെ. അശോകന്‍, കെ.ദിലീപ് കുമാര്‍, അനില്‍ പുളിക്കന്‍, സഞ്ചയ് വൈലപ്പിള്ളി, കെ.കെ. ബാബു, പി.എം. സിദ്ദിഖ്, പി.ഐ. ഷൗക്കത്തലി, ദീപന്‍, പി.ബി. മൊയ്തു സി. ജെ. സ്റ്റാന്‍ലി, എം.ബി. സജീവ്, നിഷാദ് ചേറ്റുവ, ഷൈന്‍ നാട്ടിക, സുനില്‍ ലാലൂര്‍, സി.കെ. വിനോദ്, ഷീബ അജയകൃഷ്ണന്‍, കെ.എ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

Related posts

ശ്രീരാമൻചിറയിൽ തണ്ണിമത്തൻ വിളവെടുപ്പ്.

Sudheer K

ഉസ്മാൻ അന്തരിച്ചു.

Sudheer K

ചേർപ്പ് സ്വദേശിനി അമേരിക്കയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!