തൃശൂർ: ചേലക്കരയിൽ റിട്ട. എസ്ഐ ഷോക്കേറ്റു മരിച്ചു. ചേലക്കര വെങ്ങാനല്ലൂർ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 മണിയോടെ വീടിനടുത്തുള്ള പാടത്ത് വെച്ചായിരുന്നു സംഭവം. പാടത്ത് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടത്ത് സ്ഥാപിച്ച സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
previous post
