News One Thrissur
Updates

മകളുമൊത്ത് ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവ് വാഹന അപകടത്തിൽ മരിച്ചു

കാഞ്ഞാണി: അയ്യന്തോൾ ചുങ്കത്തിന് സമീപം മകളുമൊത്ത് ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവ് വാഹന അപകടത്തിൽ മരിച്ചു മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തിണ്ടാറ്റ് റോഡിൽ ഒലക്കേങ്കിൽ ദേവസ്സിയുടെയും
ഗ്രേസിയുടെയും മകൻ സ്റ്റീഫൻ (49) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5നാണ് അപകടം. അമിത വേഗതയിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിലിടിച്ച കാർ നിറുത്താതെ മുന്നൂറ് മീറ്ററോളം സ്റ്റീഫനെ വലിച്ചിഴച്ച് കൊണ്ട് പോയാണ് നിന്നത്. പിറകെ വന്ന വാഹനത്തിലുള്ളവർ ബഹളം വെച്ചാണ് കാർ നിറുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ മകൾ സാനിയയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ വസ്ത്രം വാങ്ങാനായി മകളെയും കൂട്ടി കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഭാര്യ: ലൈജി. മക്കൾ: സാനിയ,
ഷാൽമിയ, ഷിയ. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മണലൂർ സെൻ്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ.

Related posts

പി. സുമതി അന്തരിച്ചു

Sudheer K

ചേർപ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവം നവം 10 മുതൽ13 വരെ പെരിങ്ങോട്ടുകരയിൽ

Sudheer K

ബൈക്ക് ഇടിച്ച് പരിക്കേറ്റ മണലൂർ സ്വദേശി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!