News One Thrissur
Updates

മറ്റൊരു ദുരന്തത്തിന് കാതോർത്ത് ചേറ്റുവ ദേശീയ പാത.

വാടാനപ്പള്ളി: ദേശീയപാത 66 ചേറ്റുവയിൽ പാലം ഇറങ്ങി വാടാനപ്പള്ളി ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശങ്ങളിൽ വച്ചിട്ടുള്ള കോൺക്രീറ്റ് ഭിത്തികൾ റോഡിലേക്ക് കയറ്റിവെച്ചത് മൂലം വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയേറെ. ഈ ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
കൂടാതെ നടപ്പാതയിൽ വിരിക്കുന്നതിനായി ഇറക്കിയിട്ടിട്ടുള്ള കട്ടകൾ സർവീസ് റോഡിലാണ് കൂട്ടിയിട്ടിരിക്കുന്നത്. റോഡിലെ ഇരുട്ട് മൂലം വാഹനം കല്ലിൽ തട്ടി വലിയ അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ്.
പലഭാഗങ്ങളിലും വാഹന യാത്രക്കാർക്ക് വേണ്ടതായ സുരക്ഷാ മുൻകരുതലുകൾ ബോർഡുകളോ സുരക്ഷാ സിഗ്നൽ ലൈറ്റുകളോ കാര്യക്ഷമമല്ല. സർവീസ് റോഡിലോ ദേശീയ പാതയിലോ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തനമില്ലാത്തത് വാഹന യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഒട്ടറെ ജീവനുകളാണ് ഈയിടെ ദേശീയപാതയിൽ പൊലിഞ്ഞത്. വാഹന യാത്രക്കാർക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാത്ത അധികൃതരുടെ അനാസ്ഥയാണ് ദേശീയപാതയിൽ നിരന്തരം ഉണ്ടാവുന്ന അപകടങ്ങൾക്ക് പ്രധാന കാരണം.
പല ഭാഗങ്ങളിലും നിർമ്മാണ കമ്പനിയുടെ വൻ സുരക്ഷാ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളത്. റോഡ് നിർമ്മാണത്തിനും വികസനത്തിനും നൽകുന്ന പ്രാധാന്യത്തിന് തുല്യമായി പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകണം, അപകടം സംഭവിച്ചതിന് ശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Related posts

വിശ്വനാഥൻ അന്തരിച്ചു.

Sudheer K

ചന്ദ്രൻ അന്തരിച്ചു.

Sudheer K

*യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കാസർഗോഡ് നിന്നും പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!