News One Thrissur
Updates

കയ്പമംഗലം വാഹനാപകടം: ശിവാലയയ്ക്കും ഹൈവെ അതോറിറ്റിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: കെ.കെ.വത്സരാജ് എം.എൽ.എ.

കയ്പമംഗലം: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ശിവാലയ കോൺട്രാക്ടിങ് കമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളും അത് പരിശോധിക്കുന്നതിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുടെ വീഴ്ചയും മൂലം നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞതായി കയ്പമംഗലം എം.എൽ.എ കെ.കെ.വത്സരാജ്. സംഭവങ്ങളിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 8ന് വൈകിട്ട് അഞ്ചിന് കയ്പമംഗലം കാളമുറിയിൽ എം.എൽ.എയുടെയും മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയപാത നിർമ്മാണത്തിൽ ആവശ്യമായ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡുകൾ തുറക്കുന്നതിനെതിരെ നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് കത്തുകൾ നൽകിയിരുന്നു. എന്നാൽ പരാതികൾ ഗൗനിക്കാതിരുന്നതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് ആരോപണം.
കയ്പമംഗലം നിയോജകമണ്ഡലത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 12 പേർ അപകടങ്ങളിൽ മരിച്ചതായും എം.എൽ.എ പറഞ്ഞു. ഇന്നലെ ദേശീയപാതയിലുണ്ടായ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. ഇതിന് മുമ്പ് നടന്ന അപകടങ്ങളിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ദേശീയപാത പൂർത്തീകരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ദിനംപ്രതി നിരവധി പരാതികളും അപകടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ, ശിവാലയ കോൺട്രാക്ടിങ് കമ്പനിക്കും, എൻ.എച്ച്.എ.ഐ അധികൃതർക്കുമെതിരെ ശക്തമായ നിയമനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

ബോസ് അന്തരിച്ചു.

Sudheer K

അന്തിക്കാട് ആശുപത്രി റോഡിലെ ദുരിതയാത്ര; കുഴിയിലെ വെള്ളക്കെട്ടിൽ കുളിച്ച് പ്രതിഷേധം.

Sudheer K

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പന്തം കൊളുത്തി നടത്തി

Sudheer K

Leave a Comment

error: Content is protected !!