കൊച്ചി: പാചക വാതക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇകെവൈസി പൂർത്തിയാക്കാൻ ഇന്നുകൂടി അവസരം. ഇന്ന് ഗ്യാസ് ഏജൻസികൾ അവധിയായ തിനാൽ ഉപയോക്താക്കൾ ഓൺലൈനായി പൂർത്തിയാക്കണം. നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേഷൻ നൽകിയില്ലെങ്കിൽ ഗാർഹിക സിലിണ്ടർ ആനുകൂല്യം ലഭിക്കില്ല.
കെവൈസി നൽകാത്തവർ 14 കിലോഗ്രാമിൻ്റെ ഗാർഹിക സിലിണ്ടറിന് അനുസൃതമായ വാണിജ്യ വില നൽകേണ്ടി വരും.
അതേസമയം, ഇകെവൈസി പൂർത്തിയാക്കാനുള്ള തീയതി 23 വരെ നീട്ടിയതായി ബിപിസിഎൽ അറിയിച്ചു. ഐഒസിഎൽ, എച്ച്‌പിസിഎൽ എന്നിവ തീയതി നീട്ടുന്നതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടില്ല.
2024 ൽ ആരംഭിച്ച കെവൈസി അപ്ഡേഷൻ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു സിലിണ്ടർ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു കർശനമാക്കിയത്
