അന്തിക്കാട് : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. ചാഴൂർ ജയ് ഹിന്ദ് റോഡ് സ്വദേശിയായ ചെമ്പകശ്ശേരി വീട്ടിൽ സാംജിത്തിനെയാണ് (27) അന്തിക്കാട് പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ ബെഡ്‌റൂമിൽ നിന്ന് രാസലഹരിയായ എംഡിഎംഎയും ഡിജിറ്റൽ ത്രാസ്, ലഹരി വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 52,200 രൂപ, മൂന്ന് സിറിഞ്ചുകൾ, എംഡിഎംഎ ചില്ലറ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന രണ്ട് തരത്തിലുള്ള 248 സിപ് ലോക്ക് കവറുകൾ എന്നിവ പിടിച്ചെടുത്തത്.
സാംജിത്ത് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ നേരത്തെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. ടി.വി.ഋഷിപ്രസാദ് , സിപിഒ.മാരായ അനൂപ്, ശ്രീയേഷ്, ആതിര, ലക്ഷ്മി, ഡാൻസാഫ് അംഗങ്ങളായ എസ്ഐ. ഷൈൻ, ജിഎസ് സിപിഒ കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കാപ്ഷൻ: അറസ്റ്റിലായ പ്രതി.
പിടികൂടിയ എംഡിഎംഎ
