News One Thrissur
Updates

നാട്ടുകാർക്ക് ഓണ സമ്മാനമായി വാട്ടർ കിയോസ്ക്ക് സമർപ്പിച്ചു.

തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത്‌ 2026-27 വർഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം നാട്ടിക അഞ്ചാം വാർഡിൽ രാമൻ കുളത്തിനു സമീപത്തായി പ്രദേശ നിവാസികൾക്കായി കുടിവെള്ളത്തിനായി നിർമിച്ച വാട്ടർ കിയോസ്ക്ക് ഓണ സമ്മാനമായി നാടിനു സമർപ്പിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വിനു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ് അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, മെമ്പർമാരായ സനി രാജു, സജിനി ഉണ്ണിയാരം പുരക്കൽ, പി.സി. മണികണ്ഠൻ, നിഷ ഉണ്ണികൃഷ്ണൻ, അംബിക, കെ.വി. പവിത്രൻ, അഞ്ചാം
വാർഡ് മുൻ മെമ്പർ എം.വി. വിമൽ കുമാർ, ജയ സത്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി പ്രകാരം 305000രൂപ വകയിരുത്തിയാണ് വാട്ടർ കിയോക്സ് നിർമിച്ചു നൽകിയത്.

കാപ്ഷൻ: ജനകീയസൂത്രണ പദ്ധതി പ്രകാരം നാട്ടിക അഞ്ചാം വാർഡിൽ രാമൻ കുളത്തിനു സമീപത്തായി നിർമിച്ച വാട്ടർ കിയോസ്ത് നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വിനു ഉദ്ഘാടനം നിർവഹിക്കുന്നു.

Related posts

ശബരിമല സ്വർണ്ണ കൊള്ള: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

Sudheer K

ഭാസ്കരൻ അന്തരിച്ചു.

Sudheer K

കമല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!