News One Thrissur
Updates

കടൽക്ഷോഭം:വാടാനപ്പള്ളി ബീച്ചിൽ സന്ദർശനം നടത്തി കളക്ടർ.

വാടാനപ്പള്ളി: കടൽക്ഷോഭം മൂലം വീടും ഭൂമിയും കൃഷിയും നശിച്ചവരെ നേരിട്ട് കണ്ട് വിവരങ്ങൾ ആരാഞ്ഞ് കളക്ടർ. അടിയന്തിരമായി കടൽഭിത്തി കെട്ടുകയും പൊളിഞ്ഞു പോയ റോഡ് നിർമ്മിച്ച് ഗതാഗത സംവിധാനം പുനസ്ഥാപിക്കണമെന്നും ബീച്ചിലെത്തിയ കളക്ടറോട് നാട്ടുകാർ ആവശ്യപ്പെട്ടു.
സ്കൂൾ അവധിയായതിനാൽ നിരവധി കുട്ടികളും കളക്‌ടറെ കാണാനും സങ്കടം ബോധിപ്പിക്കാനും എത്തിയിരുന്നു.
സ്കൂളിലേക്ക് പോകാനുള്ള ഏക ആശ്രയമായ റോഡ് കൂടി കടലെടുത്തതോടെ സ്കൂൾ വണ്ടിയോ ഓട്ടോറിക്ഷയോ വരാതെ സ്കൂൾ കുട്ടികൾ ഇരട്ട ദുരിതത്തിലാണ്.
വാട്ടർ അഥോറിട്ടിയുടെ പൈപ്പിലൂടെ വെള്ളം വരാത്തത് കാരണം കുടിവെള്ളവും ലഭിക്കുന്നില്ല. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ആവശ്യം പരിഗണിച്ച് മുൻ ജില്ല കളക്ടർ ഉത്തരവിട്ടതനുസരിച്ച് 5 ദിവസം വെള്ളം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കൊടുത്തിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.
ഏങ്ങണ്ടിയൂരിനും തളിക്കുളത്തിനും ഇടയിൽ കിടക്കുന്ന വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1, 17, 18, വാർഡുകളാണ് തീരം തൊട്ട് കിടക്കുന്നത്.
ഏകദേശം 5 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വാടാനപ്പള്ളി കടൽ തീരം ടൂറിസത്തിന് വലിയ സാധ്യതയുള്ള പ്രദേശമാണ്.
ടെട്രാപോഡ് കടൽഭിത്തി കെട്ടി തീരവും തീരദേശവാസികളേയും സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഐ.എൻ. സുധീഷ്, വൈസ് പ്രസിഡൻ്റ് ഹേമലത പ്രതാപൻ, വാർഡ് ബ്ലോക്ക് മെമ്പർമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ചിലഗിരി , വൈസ് പ്രസിഡൻ്റ് സി.എം. നൗഷാദ്, ചാവക്കാട് തഹസിൽദാർ , ഇറിഗേഷൻ, വാട്ടർ അഥോറിട്ടി ഉദ്യോഗസ്ഥർ കളകടറോടൊപ്പം ഉണ്ടായിരുന്നു.

Related posts

മുല്ലശ്ശേരിയിൽ ബക്കറ്റിൽ വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

Sudheer K

ജമാലുദ്ദീൻ അന്തരിച്ചു

Sudheer K

സുകുമാരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!