News One Thrissur
Updates

മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനങ്ങളും ഭരണകൂടങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. മന്ത്രി ടി.സിദ്ദിഖ്

ചേർപ്പ് :ജനങ്ങളും, പ്രാദേശിക ഭരണകൂടങ്ങളും ഒന്നായി ചേർന്ന് മഴക്കാല ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണ് കേരളത്തിന്റെ നന്മയെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. കാലവർഷ കെടുതി മൂലം ചേർപ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട നന്മ. ചേർപ്പ് ചാഴൂർ പഞ്ചായത്തുകളിലെ കനാലുകളും, പുഴകളും, തോടുകളും യഥാവിധി ഒഴുകുന്നതിനായി നടപടി സ്വീകരിന്നതിനും കളക്ടർ ശിഖ സുരേന്ദ്രനെ മന്ത്രി നേരിട്ട് ഫോണിൽവിളിച്ച് നിർദ്ദേശം നൽകി. എട്ടുമന കമാൻ്റെ മുഖത്ത് വെള്ളം ഒഴുകുന്നത് തടയാൻ ഷട്ടർ സ്ഥാപിക്കുന്നതിന് നടപടിയായി. വെള്ളിയാഴ്ച വൈകീട്ടാണ് ചേർപ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ടി.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്ജ് പഞ്ചായത്തിലെ വെള്ളക്കെട്ട് ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രിയെ അറിയിച്ചു. ദുരിത ബാധിതരിൽ നിന്ന് മന്ത്രി വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ, കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് ഷൈജു സായ്‌റാം, പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related posts

രാമചന്ദ്രൻ അന്തരിച്ചു.

Sudheer K

ചേർപ്പിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാർ: പ്രതികൾക്ക് ജീവപര്യന്തം തടവിന് പുറമെ അഞ്ച് വർഷം തടവും നാല് ലക്ഷം രൂപ വീതം പിഴയും.

Sudheer K

ബലാത്സംഗക്കേസ്: വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Sudheer K

Leave a Comment

error: Content is protected !!