News One Thrissur
Updates

കണ്ടശാകടവ് ജലോത്സവ സംഘാടകസമിതി ഓഫീസ് തുറന്നു. ഇക്കുറി ചുണ്ടൻ വള്ളങ്ങളും പങ്കെടുക്കും.

കണ്ടശ്ശാംകടവ് : ഓണാഘോഷത്തിന്റെ ഭാഗമായി ചുണ്ടൻ വള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്
ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ. ഗ്രാമപഞ്ചായത്തുകൾ , ജില്ലാ ടൂറിസം പ്രമോഷണൽ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ജലോത്സവം നടക്കുന്നത്.
മുഖ്യരക്ഷാധികാരി കൂടിയായ
പ്രൊഫ. സി. രവീന്ദ്രനാഥ്‌ എംഎൽഎ. ഉദ്ഘാടനം ചെയ്തു.
മണലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മോഹൻദാസ് അധ്യക്ഷയായി. വാടനപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ. എൻ. സുധീഷ്, കെ. വി. വിനോദൻ മണലൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. കെ. ചന്ദ്രൻ, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി. എം. നൗഷാദ്, അന്തിക്കാട് ബ്ലോക്ക്‌ അംഗം കെ. കെ. പ്രകാശൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. വി. സജീന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിലാസിനി വേണുഗോപാൽ,കാരമുക്ക് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി. ആർ. മുരളീധരൻ, ജലവാഹിനി ബോട്ട് ക്ലബ്‌ പ്രസിഡന്റ്‌ വി.കെ. കാർത്തികേയൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ സന്തോഷ്‌, ജോജു തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു.

Related posts

വാക്സിനേഷൻ കാമ്പയിൻ ജില്ലാതല ഉ ദ്‌ഘാടനം

Sudheer K

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

ഊരകം മാമ്പിള്ളി ക്ഷേത്രത്തിൽ ഗോളക സമർപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!