കാഞ്ഞാണി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി, അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി വി. ജി അശോകൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, സെക്രട്ടറിമാരായ കെ കെ ബാബു, കെ ബി ജയറാം, കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, റോബിൻ വടക്കേത്തല, കെ പി ജോസ്, ടോണി അത്താണിക്കൽ, വാസു വളാഞ്ചേരി, ഇന്ദിരാ ഉത്തമൻ, സി എൻ പ്രഭാകരൻ, സ്റ്റീഫൻ നിലങ്കാവിൽ, പീതാംബരൻ രാരംഭത്ത്, ജോസഫ് പള്ളി കുന്നത്ത് എന്നിവർ സംസാരിച്ചു.
