News One Thrissur
Updates

ഭൂമി തരംമാറ്റവും പട്ടയ വിതരണവും കൂടുതൽ സുഗമമാക്കുന്നതിന് ആവശ്യമെങ്കിൽ ചട്ടഭേദഗതികൾ കൊണ്ടുവരും – മന്ത്രി.

തൃശൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റം, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കൽ, സ്മാർട്ട് വില്ലേജ് ഓഫീസുകൾ, അപേക്ഷകളുടെ തീർപ്പാക്കൽ എന്നിവയുടെ പുരോഗതി വിലയിരുത്തി. റവന്യൂ മന്ത്രി എ. പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിലായിരുന്നു അവലോകന യോഗം.

ഭൂമി തരംമാറ്റവും പട്ടയ വിതരണവും കൂടുതൽ സുഗമമാക്കുന്നതിന് ആവശ്യമെങ്കിൽ ചട്ടഭേദഗതികൾ കൊണ്ടുവരുമെന്നും, ജനങ്ങളുടെ അപേക്ഷകൾ വേഗത്തിലും സുതാര്യമായും പരിഗണിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തീരദേശവാസികൾ, പട്ടികവർഗ്ഗ/ പട്ടികജാതി വിഭാഗങ്ങൾ എന്നിവരുടെ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈൻ മുഖേന സംവദിച്ച് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശങ്ങൾ നൽകി.

Related posts

നാരായണൻ നായർ അന്തരിച്ചു.

Sudheer K

വാടാനപ്പള്ളി നടുവിൽക്കരയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസം; വീട്ടമ്മാർ വാട്ടർ അതോറിറ്റി അസി: എൻജിനിയറെ തടഞ്ഞുവെച്ചു.

Sudheer K

പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!