അരിമ്പൂർ: ഷിഗല്ലയും ഡെങ്കി പനിയും സ്ഥിരീകരിച്ച അരിമ്പൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും അരിമ്പൂർ പഞ്ചായത്തിൻ്റെയും സംയുക്ത മേൽനോട്ടത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഷിഗല്ല സ്ഥിരീകരിച്ച വീടിന് സമീപത്തെ 50 വീടുകളിൽ വ്യാഴാഴ്ച്ച ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും അടങ്ങിയ സംഘം ക്ലോറിനേഷൻ നടത്തി. പതിനെട്ടാം വാർഡിൽ ഷിഗല്ലയും, വിവിധ വാർഡുകളിലായി 11 ഡെങ്കിപനിയുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച്ച രാവിലെ അരിമ്പൂർ പഞ്ചായത്തിലെ പ്രഥമീക കുടുംബാരോഗ്യകേന്ദ്രത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻകയ്യെടുത്ത് ആർ ആർ ടി യോഗം വിളിച്ചു . സൂപ്പർ ക്ലോറിനേഷൻ, ബോധവത്കരണ ക്ലാസുകൾ, പനി സർവ്വേ, എന്നി പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ തീരുമാനിച്ചു.മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.പഞ്ചായത്ത് തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആഴ്ച്ചയിൽ അവലോകനയോഗം നടത്തി പ്രവർത്തനങ്ങൾ ക്രോഡീകരിയ്ക്കാനും ഏകോപിപ്പിയ്ക്കാനും യോഗം തീരുമാനിച്ചു.അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ, വൈ. പ്രസിഡൻറ് എൻ സി സതീഷ്, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി എൽ ജോൺസൺ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ ആർ ബാബുരാജ്, റിൻസി നാസർ, നീതുഷിജു, അനസ് കൈപ്പിള്ളി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഡോ: മിനി, ഡോ: രോഹിത്ത്,രഗീഷ് കുമാർ, മഞ്ജുഷ വർഗീസ്, ടി ജെ പ്രിൻസ്, എം എം റീന. എന്നിവർ സംസാരിച്ചു.തുടർന്ന് നടത്തിയ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ, ആശാ പ്രവർത്തകർ.തുടങ്ങിയവർ പങ്കാളികളായി.
previous post
next post
