തൃപ്രയാർ: യുഡി എഫ് ഗവണ്മെന്റിന്റെ അഞ്ചിന ഇന്ദിരാ ഗ്യാരണ്ടിയിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള പ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ നാട്ടിക നിയോജക മണ്ഡലം ഫ്ലാഗ് ഓഫ് തൃപ്രയാറിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി നിർവഹിച്ചു. സൗജന്യ യാത്രയുടെ ടിക്കറ്റ് ബസ് കണ്ടക്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരിക്ക് നൽകി യാത്രക്ക് തുടക്കം കുറിച്ചു. യാത്രക്കാർക്കും മറ്റുള്ളവർക്കുമെല്ലാം മധുരം വിതരണം ചെയ്തു.
നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു.തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ മുഖ്യാതിഥി ആയിരിന്നു, ഗുരുവായൂർ ഡിപ്പോ എൻജിനീയർ കെ.കെ.നിബു ഇന്ദിരാ പ്രിയദർശിനി പദ്ധതി വിശദീകരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നൗഷാദ് ,നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ജനപ്രതിനിധികളായ ഇർഷാദ് കെ ചേറ്റുവ , പി.എം. സിദ്ദിഖ് ,ഷോല മഹേഷ് , സുബില പ്രസാദ് , പി സി മണികണ്ഠൻ , സിന്ധു സിദ്ധപ്രസാദ് , നിഷ ഉണ്ണികൃഷ്ണൻ .മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിൽ പുളിക്കൽ , വി ആർ വിജയൻ , കെ ദിലീപ് കുമാർ, സി ജി അജിത് കുമാർ , എ എൻ സിദ്ധപ്രസാദ് , സി എസ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
