News One Thrissur
Updates

വാടാനപ്പള്ളി ബി.വി.എൽ. പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം.

വാടാനപ്പള്ളി: വിദ്യാലയങ്ങളിൽ വാടാനപ്പള്ളിപഠനത്തോടൊപ്പം മൂല്യങ്ങൾക്ക് കൂടെ പ്രാധാന്യം നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ എൻ സുധീഷ് പറഞ്ഞു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടത്തിയ പഞ്ചായത്ത് തല പ്രവേശനോത്സവം വാടാനപ്പള്ളി ബി.വി.എൽ. പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജിത്ത് എം എസ് അധ്യക്ഷനായി.
പുതുതായി സ്കൂളിലേക്ക് ചേർന്ന വിദ്യാർത്ഥികളെ തൊപ്പിയും പൂച്ചെണ്ടും ഷാളും നൽകി സ്വീകരിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റജീന രാജു, തളിക്കുളം ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ സ്വീറ്റി ജിജു, സ്കൂൾ പിടിഎ പ്രസിഡന്റ് ചിന്നു അഖിൽ, മാതൃ സംഗമം പ്രസിഡന്റ് ഷഹന ബദറുദ്ദീൻ, പിടിഎ വൈസ് പ്രസിഡന്റ് തസ് ലി ഷിയാസ്, പ്രധാനാധ്യാപിക ജീന ജോസ്, അധ്യാപകരായ എ. എ. ജാഫർ, ജിജോ തമ്പി എന്നിവർ പ്രസംഗിച്ചു.

കാപ്ഷൻ: വാടാനപ്പള്ളി ബി.വി.എൽ. പി. സ്കൂളിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ ഐ എൻ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

Related posts

മെസി ഹാട്രിക്കിൽ അർജന്റീന; വമ്പൻ ജയത്തോടെ വരവറിയിച്ച് ചാമ്പ്യൻമാർ

Sudheer K

ആൻ്റോ അന്തരിച്ചു.

Sudheer K

ചേറ്റുവ പടന്ന പാലം അറ്റകുറ്റപണിക്കായി താത്കാലികമായി അടച്ചു.

Sudheer K

Leave a Comment

error: Content is protected !!