News One Thrissur
Updates

മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം നൽകി

അരിമ്പൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരിമ്പൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.വി. അബ്‌ദുൾ ഹമീദ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.എ. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഭദ്രം പദ്ധതിയിൽ അംഗമായിരുന്ന പി.എൽ. ദേവസ്സികുട്ടിയുടെ കുടുംബത്തിന് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസൻ, സംഘടന അംഗങ്ങളായ സി.പി.പോൾ, പി. വേണുഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘടനയിലെ അംഗങ്ങളുടെ മക്കളിൽ പ്ലസ്ടുവിന് കൂടുതൽ മാർക്ക് നേടിയവർക്കുള്ള സമ്മാനദാനവും നടന്നു. യൂണിറ്റ് സെക്രട്ടറി ബിജോ തോമസ്, ട്രഷറർ രതീഷ് ഒ.ആർ, ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ജില്ല ട്രഷറർ ജോയ് മുത്തേടൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ബീവാത്തു അന്തരിച്ചു.

Sudheer K

രാധ അന്തരിച്ചു.

Sudheer K

കാളമുറിയിൽ കാറിൻ്റെ ബോണറ്റിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി.

Sudheer K

Leave a Comment

error: Content is protected !!