News One Thrissur
Updates

അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രോത്സവം

അരിമ്പൂർ : കൊച്ചിൻ ദേവസ്വം ബോർഡിലെ കീഴിലുള്ള
അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രോ ത്സവം വർണ്ണാഭമായി. രാവിലെ ക്ഷേത്ര നടപ്പുരയിൽ
പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം ,
ഉച്ചയ്ക്ക് ചോറ്റാനിക്കര സുഭാഷ് നാരായണൻ മാരാർ പരയ്ക്കാട് മഹേശ്വരൻ എന്നിവർ അണിനിരക്കുന്ന നടപ്പുര പഞ്ചവാദ്യം,
വൈകീട്ട് അഞ്ച് ആന പൂരം, ജിതിൻ കല്ലാറ്റിൻ്റെ
പാണ്ടിമേളത്തോടെ എഴുന്നള്ളിച്ചു. വൈകീട്ട്
പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നു. ചടങ്ങുകൾക്ക് തന്ത്രി പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ഗോകുൽ എന്നിവർ കാർമ്മികരായി. ക്ഷേമസമിതി പ്രസിഡൻ്റ് ഗോവിന്ദൻകുട്ടി, സെക്രട്ടറി കൃഷ്ണപ്രസാദ്, ദേവസ്വം ഓഫീസർ കെ.എൻ. ബാബുരാജ് എന്നിവരടങ്ങിയ ആഘോഷ കമ്മിറ്റി നേതൃത്വം നൽകി.

Related posts

വയോധിക ബസിൽ കുഴഞ്ഞുവീണ് മരിച്ചു

Sudheer K

തൃശ്ശൂരിൽപടക്കം കയറ്റി വന്ന ലോറിക്ക് തീ പിടിച്ചു.

Sudheer K

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക് സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!