അരിമ്പൂർ: പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യത്തെ തീരുമാനങ്ങൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം സിപിഎം മണലൂർ ഏരിയാ സെക്രടറി പി.എ. രമേശൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ. മുകുന്ദൻ അധ്യക്ഷനായി. സിപിഎം അരിമ്പൂർ, കുന്നത്തങ്ങാടി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ. എം. ഗോപി ദാസൻ, കെ. രാഗേഷ്, ജന പ്രതിനിധികളായ സി.ജി. സജീഷ്, കെ.ആർ. ബാബുരാജ്,
സലിജ സന്തോഷ്, എൻ.സി. സതീഷ്, ഓമന അശോകൻ ,രാധാകൃഷ്ണൻ അരിമ്പൂർ, നവ്യ അഖിൽ
എന്നിവർ സംസാരിച്ചു.
കുടുംബശ്രീ സംരംഭങ്ങളെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഏകാധിപത്യ നടപടി അവസാനിപ്പിക്കുക.
കുടുംബശ്രീ കാൻ്റീൻ അടച്ചുപൂട്ടാനുള്ള ശ്രമം ഒഴിവാക്കുക,
പാചകവാതക പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വ്യാപാരികളെ മുഴുവൻ കരിഞ്ചന്തക്കാരായി മുദ്രകുത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ക്യാപ്ഷൻ: ഇടതുപക്ഷ ജനാധിപത്യ മുന്നണി അരിമ്പൂർപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം സി പി ഐ എം മണലൂർ ഏരിയാ സെക്രടറി പി എ രമേശൻ ഉദ്ഘാടനം ചെയ്യുന്നു
