ചേറ്റുവ : ബുള്ളറ്റിൽ നിന്നും വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജിഎം യു പി സ്കൂളിന് സമീപം താമസിക്കുന്ന വട്ടം പറമ്പത്ത് ജലീൽ മകൻ സിനാൻ ജലീൽ (18) ആണ് മരിച്ചത്. ദേശീയപാത 66ൽ ചേറ്റുവ ജി.എം.യു പി.സ്കൂളിന് മുന്നിൽ കഴിഞ്ഞ 18ന് രാത്രി 10: 45ഓടെ ബുള്ളറ്റിൽ നിന്നും വീണാണ് സിനാന് പരിക്കേറ്റത്. ഉടൻ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിൽസക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. ഖബറടക്കം പിന്നീട്.
previous post
next post
