കയ്‌പമംഗലം: പള്ളിത്താനം ഭാഗത്ത് നിന്നും ഇന്നലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ ഭാഗത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ച മുതലാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പോലീസും നാട്ടുകാരും ചേർന്ന് ഊർജിതമായ അന്വഷണം നടത്തിക്കൊണ്ടിരിക്കേയാണ് കൊല്ലത്ത് നിന്നും കുട്ടിയെ കണ്ടതായുള്ള വിവരം ലഭിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്കായി അന്വേഷണം നടത്തുകയാണെന്നും കുട്ടിയെ കൊണ്ടുവരുന്നതിനായി പോലീസ് സംഘം കൊല്ലത്തേക്ക് പുറപ്പെട്ടതായും കയ്‌പമംഗലം പോലീസ് അറിയിച്ചു
next post
