തൃശൂർ: ചെറുതുരുത്തിയിൽ വിവാഹ പാർട്ടിക്കെത്തിയ യുവാക്കൾ നടത്തിയ റോഡ്ഷോ സംഘർഷത്തിനിടയാക്കി. ഇന്നുച്ച്യ്ക്ക് രണ്ടരയോടെ ആണ് സംഭവം. സംസ്ഥാനന പാതയിലൂടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ്ഷോ മൂലം ഗതാഗതം സ്തംഭിച്ചതാണ് പ്രശ്നമായത്. പരാതിപ്പെട്ട ഡ്രൈവർമാരെ യുവാക്കൾ ഭീഷണിപ്പെടുത്തി എന്നും പറയുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ചടങ്ങുകൾ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാക്കളെ നാട്ടുകാർ തടയുകയായിരുന്നു. ഇതോടെ വിവാഹ പാർട്ടിക്കെത്തിയ യുവാക്കളും നാട്ടുകാരും തമ്മിൽ വാക്കേറ്റവും കല്ലേറും കയ്യാങ്കളിയുമായി. ഒടുവിൽ കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. നിരവധി പേർക്ക് പരുക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചെറുതുരുത്തി പോലീസ് എത്തി ലാത്തിവീശിയാണ് സംഘർഷം നിയന്ത്രിച്ചത്. റോഡ് ഷോ നടത്തിയ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
previous post
