കാഞ്ഞാണി: മണലൂർ തുരുത്തിയിൽ ഭാസ്കരൻ ( 85) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4 ന് വടൂക്കര പൊതുശ്മശാനത്തിൽ. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു. മണലൂർ കോ ഓപ്പറേറ്റീവ് ആശുപത്രി മുൻ പ്രസിഡന്റ്, മണലൂർ കർഷക സഹകരണ സംഘം മുൻ പ്രസിഡന്റ്, കർഷക സംഘം തൃശ്ശൂർ മുൻ ജില്ലാകമ്മറ്റി അംഗം, ശ്രീനാരായണ ഗുപ്തസമാജം ഹൈസ്കൂൾ മുൻ മാനേജ്മെന്റ് കമ്മറ്റി മെമ്പർ, മണലൂർ കിഴക്കുമുറി വിഷുപുരം രക്ഷാധികാരി എന്നീ നിലകളിൽ .പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ലീല (റിട്ടയേർഡ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ : രവി ഭാസ്കരൻ (വ്യവസായി ബ്രൂണെ, മലേഷ്യ , സിംഗപ്പൂർ , ഇന്ത്യ, ലോക കേരളസഭ അംഗം), രാജ് ഭാസ്കരൻ (മാനേജിങ് ഡയറക്ടർ ടിബിആർ ട്രേഡിങ്ങ് , തൃശൂർ), രഘു ഭാസ്കരൻ (ബ്രൂണെ). മരുമക്കൾ: നിഷ രവി (ബ്രൂണെ), ലെജി രാജ്.(ബ്രൂണെ), ലീനമോൾ രഘു (ബ്രൂണെ).
