പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിൽ 19ൽ 17 സീറ്റും നേടി അധികാര തുടർച്ച നേടിയ എൽഡിഎഫ് പ്രവർത്തകർ
വിജയ ആഹ്ലാദപ്രകടനം നടത്തി. പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം തൃപ്രയാർ കിഴക്കേനടയിൽ സമാപിച്ചു.
ജില്ലാ പഞ്ചായത്ത് താന്ന്യം ഡിവിഷൻ നിയുക്ത മെമ്പർ കെ പി സന്ദീപ്,
ബ്ലോക്ക് പഞ്ചായത്ത് നിയുക്ത മെമ്പർമാരായ
എം വി.സുരേഷ്,
ടി.ബി.മായ, സിജോ
പുലിക്കോട്ടിൽ, വിനീത ബെന്നി തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് നിയുക്ത മെമ്പർമാരും
പ്രകടനത്തിൽ പങ്കെടുത്തു.
പ്രകടനത്തിന് എൽഡിഎഫ് നേതാക്കളായ ഷീന പറയങ്ങാട്ടിൽ,
സിബിൻ.സി. ബാബു, എം.വി. മുകേഷ്,
പി.കെ. ശ്രീജി, അഡ്വ. പി.ആർ ഷിനോയ്, ധർമ്മരാജൻ പൊറ്റേക്കാട്ട്, രാജൻബാബു കാട്ടു പറമ്പിൽ, എ.എസ് ജിംഷാർ തുടങ്ങിയവർ നേതൃത്വം നൽകി.
next post
