News One Thrissur
Updates

ബൈക്കിൽ പിക്കപ്പ് വാനിടിച്ച് അപകടം: യുവാവ് മരിച്ചു

ശ്രീനാരായപുരം: ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആല 26-ാം കല്ലിനു കിഴക്കുവശം കാട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൻ പ്രിയേഷ് (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെ ആല ക്ഷേത്രത്തിനു സമീപമാണ് അപകടം. പ്രിയേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്ക് വാൻ വന്നിടിക്കുകയായിരുന്നു. ഉടനെ എ.ആർ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയറായി എ. പ്രസാദും ചുമതലയേറ്റു

Sudheer K

രാജൻ ഇയ്യാനി അന്തരിച്ചു.

Sudheer K

കയ്പമംഗലം കടപ്പുറത്ത് സ്കൂട്ടർ അപകടം, മൂന്ന് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!