News One Thrissur
Updates

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, മുന്ന് യുവാക്കൾ മരിച്ചു

കോയമ്പത്തൂർ: മദുക്കരൈയിൽ കെ ജി ചാവടി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പടെ മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരുടെ കാറാണ് അപകടത്തിൽ പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (24), പിരിയാരി സ്വദേശി വിനീഷ് (31) എന്നിവരാണ് മരിച്ചത്.
ചാവടി മേൽപ്പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു. ഇരുകാറുകളും അപകടത്തെ തുടർന്ന് തലകീഴായി മറിഞ്ഞു. സംഭവശേഷം വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. ഊട്ടിയിലെ ഫോട്ടോഗ്രാഫി ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന നാലംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

Related posts

എടത്തിരുത്തിയിൽ കള്ള് ഷാപ്പിൽ വെച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

ലതിക അന്തരിച്ചു.

Sudheer K

ചേർപ്പ് ചന്തയിലെ കടകൾ ഹൈക്കോടതി വിധിക്ക് ശേഷം ഒഴിപ്പിക്കൽ തുടരും, വ്യാപാരി നേതാക്കൾ ഒരു വിഭാഗം വ്യാപാരികളെ കഷ്ടതയിലേക്ക് തള്ളിവിടുന്നു – പഞ്ചായത്ത് ഭരണ സമിതി

Sudheer K

Leave a Comment

error: Content is protected !!