News One Thrissur
Updates

മിഹ്റജാനുൽ ബിദായ: നാട്ടിക റെയ്ഞ്ച് പ്രവേശനോൽസവം

തൃപ്രയാർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഭിമുഖ്യത്തിൽ വർഷാരംഭത്തിൽ പഠനാരംഭം കുറിക്കുന്ന നവാഗതരെ വരവേൽക്കുന്നതിന്റെ ഭാഗമായി നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന മിഹ്റജാനുൽ ബിദായ – മദ്റസ പ്രവേശനോത്സവത്തിന്റെ നാട്ടിക റെയ്ഞ്ച് തല ഉദ്ഘാടനം റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ നിർവഹിച്ചു. എടമുട്ടം സിറാജുൽ ഹുദാ മദ്റസയിൽ നടന്ന സംഗമത്തിൽ റെയ്ഞ്ച് ജനറൽ സെക്രട്ടറി പി.പി. മുസ്തഫ മൗലവി അധ്യക്ഷനായി.
ചൂലൂർ ദാറുൽ ഇഹ്സാൻ ഇസ്‌ലാമിക് അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് മുസ്തഫ ദാരിമി വളപുരം മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിൽ സദാചാരബോധമുള്ള വിശ്വാസി സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് മദ്റസ സംവിധാനത്തിന് ഉദ്ദേശലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
റെയ്ഞ്ച് വർക്കിംഗ് സെക്രട്ടറി എം. ഇസ്മായിൽ ഫൈസി ആമുഖഭാഷണം നിർവഹിച്ചു . ചൂലൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി. ബി .അബ്ദുസ്സലാം മുഖ്യാതിഥിയായി .സിറാജുൽ ഹുദാ മദ്റസ പ്രസിഡന്റ് പി.വി.മുഹമ്മദ് നിസാർ , ഉമർ മുസ്‌ലിയാർ, കെ.ഹംസ, കെ. സിറാജുദ്ദീൻ, ഒ .എം . ഉമർ , തൊപ്പിയിൽ മജീദ് സംസാരിച്ചു

Related posts

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്നു.

Sudheer K

ബസ് യാത്രയ്ക്കിടെ മാല മോഷണം: യുവതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!