News One Thrissur
Updates

പിടിക്കപ്പറമ്പ് ആനയോട്ടം: ചക്കംകുളങ്ങര ശാസ്താവ് ഒന്നാമൻ

ചേർപ്പ് : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്പിടിക്കപ്പറമ്പ് ആനയോട്ടത്തിൽ ചക്കംകുളങ്ങര ശാസ്താവിൻ്റെ തിടമ്പേറ്റിയ തിരുവമ്പാടി ദേവസ്വം ഗജവീരൻ തിരുവമ്പാടി ദേവസ്വം അർജുനൻ ഒന്നാമതെത്തി. എടക്കുന്നിഭഗവതിയുടെ തിടമ്പേറ്റിയ പള്ളിക്കൽ മോട്ടി രണ്ടാം സ്ഥാനവും, കോടന്നൂർ ശാസ്താവിൻ്റെ തിടമ്പേറ്റിയ മഹാലക്ഷ്മി പാർവ്വതിയും മൂന്നാം സ്ഥാനവും നേടി. ചിറ്റി ചാത്തക്കുടം ശാസ്താവ്, നാങ്കുളം ശാസ്താവ്, എടക്കുന്നി, തൊട്ടിപ്പാൾ ഭഗവതിമാരും ആനയോട്ടത്തിൽ പങ്കെടുത്തു. ആറാട്ടുപുഴ , ചാത്തക്കുടം ശാസ്താക്കൻമാരും ചേർപ്പ് ഭഗവതി , ഊരകത്തമ്മ തിരുവടിയും വിവിധ ദിക്കുകളിലെ നിലപാട് തറയിൽ എഴുന്നള്ളിപ്പ് നടത്തി. മേളം,കൊമ്പ്, കുഴൽ പറ്റുകളും ഉണ്ടായിരുന്നു. ആനയോട്ടത്തിന് ശേഷം ദേവി ദേവൻമാർ പിടിക്കപറമ്പ് ക്ഷേത്രം വലം വെച്ച് ചാത്തക്കുടം ശാസ്താവിനോട് ഉപചാരം ചൊല്ലി പിരിഞ്ഞു.

 

Related posts

എറവിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറി

Sudheer K

പത്മാവതി അന്തരിച്ചു.

Sudheer K

സിഎസ്എം സെൻട്രൽ സ്കൂളിൽ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

Sudheer K

Leave a Comment

error: Content is protected !!