News One Thrissur
Updates

എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

പെരിങ്ങോട്ടുകര: നാട്ടിക നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഗീതാഗോപിയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പെരിങ്ങോട്ടുകരയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സിപിഎം ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ് ദിനകരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ടി.ആർ. രമേഷ്കുമാർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഷാജൻ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി.സന്ദീപ്, എൻസിപി ജില്ലാ പ്രസിഡന്റ് സി.എൽ. ജോയ്, ഷീന പറയങ്ങാട്ടിൽ, ഷീല വിജയകുമാർ, എൽഡിഎഫ് നാട്ടിക നിയോജകമണ്ഡലം കൺവീനർ കെ.എം. ജയദേവൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർകുമാർ തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: നാട്ടിക നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പെരിങ്ങോട്ടുകരയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു

Related posts

എട്ടുമന അങ്കണവാടി നിർമ്മാണോദ്ഘാടനം

Sudheer K

വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനാലകൾ തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ

Sudheer K

ഗീത ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: ഇടതു മഹിളാ മുന്നണി തൃപ്രയാറിൽ വനിത മുന്നേറ്റ റാലി നടത്തി.

Sudheer K

Leave a Comment

error: Content is protected !!