വാടാനപ്പള്ളി : വെള്ളാംകുളം കിഴക്കൻ വീട്ടിൽ ഭാസ്കരൻ (67) അന്തരിച്ചു. വാടാനപ്പള്ളി സെൻ്ററിലെ ചുമട്ടുതൊഴിലാളി യൂനിയൻ സി. ഐ .ടി . യു സ്ഥാപക നേതാവാണ്. യൂനിയൻ സെക്രട്ടറി, പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പ്രേമലത . മക്കൾ: അനീഷ് , ബിനീഷ്. സഹോദരങ്ങൾ: രാജൻ,ബാലൻ,ചന്ദ്രൻ,സുരൻ, ശാന്ത. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന്
