തളിക്കുളം: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ ശക്തമായ തിരയടിച്ച് വഞ്ചിയിൽ നിന്നും തെറിച്ചു വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. തളിക്കുളം സ്നേഹതീരം ബീച്ച് സ്വദേശി ഇഷ്താക്കിരി വീട്ടിൽ ശിവൻ്റെ (58) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ മുനക്ക് കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷനടുത്ത് പുഴയോരത്ത് കരക്കടിഞ്ഞത്. ഞായറാഴ്ച രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ ശക്തമായ തിരയടിച്ചതോടെ വഞ്ചിയിൽ നിന്നും ശിവൻ കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ സഹ തൊഴിലാളികൾ കയറിട്ട് നൽകിയെങ്കിലും ശിവൻ വെള്ളത്തിൽ താഴ്ന്നു പോയി. ഇതോടെ മുനക്കക്കടവ് കോസ്റ്റൽ പോലീസും ഫിഷറീസ് റെസ്ക്യൂ സംഘവും മറെെൻ എൻഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് സംഘവും
ഇന്നലെ ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കാണാതായ തൊഴിലാളിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കേയാണ് മൃതദേഹം കരക്കടിഞ്ഞത്.
previous post
