News One Thrissur
Updates

നാട്ടികഗ്രാമപ്പഞ്ചായത്തിനെതിരെ കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണം മാത്രം – പ്രസിഡന്റ്

തൃപ്രയാർ: നാട്ടിക ഗ്രാമപ്പഞ്ചായത്തിനെതിരേ കോൺഗ്രസ് നടത്തുന്ന അതിരുവിട്ട നുണ പ്രചാരണങ്ങൾ അവസാനി പ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ്
ഭരണസമിതിയുടെ കാലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പണി തീർത്ത വാതക ശ്മശാനമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ഈ ഭരണസമിതി ചുമതലയേറ്റപ്പോൾ നടപ്പാക്കിയ കാര്യങ്ങൾ അനവധിയാണെന്നും അദ്ദേഹം പറഞ്ഞു.

പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകളിലെ മണ്ണ് ലേലം ചെയ്ത് ഫണ്ട് പഞ്ചായത്തിൽ അടച്ചതിന് കണക്ക് ഉണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

ജമാഅത്തെ ഇസ്‌ലാമിയുടെ നാവാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആരോപിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, പഞ്ചായത്ത് അംഗങ്ങളായ ഐഷാബി, അബ്ദുൾ ജബ്ബാർ, കെ.കെ. സന്തോഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

അരിമ്പൂരിൽ 16 കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

Sudheer K

അന്തിക്കാട് ആശുപത്രി റോഡിലെ ദുരിതയാത്ര; കുഴിയിലെ വെള്ളക്കെട്ടിൽ കുളിച്ച് പ്രതിഷേധം.

Sudheer K

സജീവൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!