മതിലകം: ശ്രീനാരായണപുരം ആലയിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ബുധനാഴ്ച പുലർച്ചെ ക്ഷേത്രം ജീവനക്കാർ നട തുറക്കാനെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ആല ക്ഷേത്രത്തിന് കിഴക്ക് ശ്രീകോവില്‍പറമ്പില്‍ മുത്തപ്പന്‍ചാല്‍ ശിവക്ഷേത്രം, തൊട്ടടുത്ത പനന്തറമുത്തപ്പന്‍ ക്ഷേത്രം, സമീപത്തുള്ള കോരു ആശാന്‍ സ്മാരക വൈദിക പാഠശാല എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. ശിവക്ഷേത്രത്തിലെ അഞ്ച് ഭ്ണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്.ക്ഷേത്രം തിടപ്പള്ളിയും കുത്തിത്തുറന്നിട്ടുണ്ട്. 10000 രുപയാളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പനന്തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നിട്ടുള്ളത്. ഇവിട നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാഠശാലയിലെ സേവാനിധി ഭണ്ഡാരമാണ് കവര്‍ന്നിട്ടുള്ളത്. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
