News One Thrissur
Updates

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.

ത്യശൂര്‍: മുളകുന്നത്തുകാവ് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട്തവണ ജലപീരിങ്കി പ്രയോഗിച്ച പോലീസ് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ നീക്കം ചെയ്യുവാന്‍ ശ്രമിച്ചാതാണ് സംഘര്‍ഷത്തില്‍ കലശിച്ചത്. നേതാക്കളെ പിടികൂടന്‍ പോലിസ് ശ്രമിച്ചത് പോലീസുമായി തര്‍ക്കത്തിന് കാരണമായി. ബലമായി മാറ്റുവാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ ശക്തിയായി എതിര്‍ത്തു. ഇത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലിൽ കലാശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ ബലമായി മാറ്റന്‍ ശ്രമിച്ചത് തടയുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ വളരെ പാടുപ്പെട്ടാണ് പരിധിയില്‍ വരുത്തിയത്. സംസഥാന സെക്രട്ടറി പ്രമോദിനെ മുഖത്ത് പോലീസുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റുവെന്ന് ആരോപിച്ചു ഉണ്ടായ ബലപ്രയോഗവും കൂടുതൽ സംഘര്‍ഷത്തിലേക്ക് വഴിവെച്ചു.സമരക്കാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ജോസവള്ളൂര്‍ കയറി ചെല്ലുകയും പോലിസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രവര്‍ത്തകര്‍ കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ തുടങ്ങി. പോലീസ്ഏറെ നേരം കഠിനമായി പ്രവര്‍ത്തിച്ചാണ് മുഴുവന്‍ പ്രവര്‍ത്തകരേയും സേറ്റഷനിലേക്ക് മാറ്റിയത്. തൃശൂര്‍ പോലിസ് അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ വലിയ പോലിസ സംഘം തന്നെ സഥലത്ത് എത്തിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ത്യശൂര്‍ താലൂക്ക് താഹിസില്‍ദാറും ഉണ്ടായിരുന്നു
ആരോഗ്യ കേരളം വെന്റിലേറ്ററിലാക്കിയ പിണറായി വിജയനെ വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്നും ഈ വര്‍ഷത്തെ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് വീണ ജോര്‍ജിന് കോണ്‍ഗ്രസ്സ് സമ്മാനിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ മെഡിക്കല്‍ കോളേജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിരന്തര വീഴ്ച്ചക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പ്രമോദ് സി, മിഥുന്‍ മോഹന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. സുഷില്‍ ഗോപാല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍ ആര്‍ സതീശന്‍, ടി എം രാജീവ്, കെ ഗോപാലകൃഷ്ണന്‍, കെ എഫ് ഡൊമിനിക്ക്, ജെയ്ജു സെബാസ്റ്റ്യന്‍, യുഡിഎഫ് ചെയര്‍മാന്‍ എന്‍ എ സാബു, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷെറിന്‍ തേര്‍മഠം, മുഹമ്മദ് ഷെഫീക്ക്, അഡ്വ. അനീഷ ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഒ ശ്രീകൃഷ്ണന്‍, മഹേഷ് കാര്‍ത്തികേയന്‍, ആല്‍ജോ ചാണ്ടി, ഫൈസല്‍ ഇബ്രാഹിം, അഡ്വ. യദുകൃഷ്ണ, അഫ്സല്‍ കെ എ, യൂത്ത് കോണ്‍ഗ്രസ്സ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പഞ്ചു തോമസ്, കോണ്‍ഗ്രസ്സ് നേതാക്കളായ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, റോയ് കെ ദേവസ്സി, പി കെ ഹസ്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പോലിസ് കസറ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ പിന്നിട് ജാമ്യത്തില്‍ വിട്ടു

Related posts

കാഞ്ഞാണിയിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്.

Sudheer K

സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം : വിഎസ് സുനിൽകുമാർ

Sudheer K

പി.പി. തങ്കച്ചൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!