News One Thrissur
Updates

സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം : വിഎസ് സുനിൽകുമാർ

തളിക്കുളം: സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന സംഘപരിവാർ അജണ്ടയെ കേരള സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിഎസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. സിപിഐ തളിക്കുളം ലോക്കൽ കമ്മറ്റി ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലനിൽക്കുന്ന മത മൈത്രിയെ ഇല്ലാതാക്കി ഭരണം കയ്യാളാമെന്ന വ്യാമോഹവുമായാണ് ആർഎസ്എസും ബിജെപിയും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തിൻറെ തനത് കലാരൂപങ്ങളിൽ പോലും വർഗീയത പടർത്തി കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാറിന്റെത്. നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ തിരികെ കൊണ്ടുവന്നു കേരള സമൂഹത്തെ പിറകോട്ട് നയിക്കാൻ ശ്രമിക്കുന്ന ഇത്തരം അജണ്ടകൾക്ക് എതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഐക്യത്തോടെ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ തളിക്കുളം ലോക്കൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി കെ വി അനിൽ അധ്യക്ഷത വഹിച്ചു.
ദീർഘകാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്ന നൂറോളം പ്രവർത്തകരെ രക്തഹാരം അണിയിച്ചു സ്വീകരണവും നടത്തി. കഴിഞ്ഞ 20 വർഷക്കാലമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായും ബ്രാഞ്ച് സെക്രട്ടറിമാരായും പ്രവർത്തിച്ചിരുന്ന വിഎസ് മനോജ് കുമാർ ( കണ്ണൻ), വിനയൻ പുതുക്കുളം, സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് നൂറോളം സഖാക്കൾ സിപിഐയിൽ ചേർന്ന പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സിപിഐ മുൻകൈ എടുക്കും എന്ന് ജനറൽബോഡിയോഗത്തിൽ തീരുമാനമെടുത്തു.യോഗത്തിൽ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ, മണ്ഡലം അസി. സെക്രട്ടറി എ.കെ.

അനിൽകുമാർ, സിപിഐ ജില്ലാ കൗൺസിൽ അംഗം സി.ആർ. മുരളീധരൻ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ , എം.സ്വർണ്ണലത, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുബിൻ നാസർ, നാട്ടിക മണ്ഡലം കമ്മിറ്റി അംഗം അജിത നാരായണൻ എന്നിവർ സംസാരിച്ചു.

Related posts

ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആനയൂട്ട്.

Sudheer K

വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച എസ് എൻ പുരം സ്വദേശി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!