കണ്ടശ്ശാങ്കടവ്: മാർക്കറ്റിൻ്റെ പ്രവർത്തനങ്ങളിലും സുരക്ഷയിലും മാർച്ച് ഒന്നു മുതൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അന്തിക്കാട് ജനമൈത്രി പൊലീസിൻ്റെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. മാർക്കറ്റിനുള്ളിൽ ഉടമസ്ഥരായ കണ്ടശാംകടവ് പള്ളിയുടെ ചെലവിൽ സി സി ടി വി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം പൊലീസ് സ്റ്റേഷനിലേക്ക് കണക്ട് ചെയ്യാൻ തീരുമാനിച്ചു. മാർക്കറ്റിലേക്കുള്ള കവാടങ്ങളിൽ ഷട്ടറുകളോ ഗേറ്റുകളാ സ്ഥാപിക്കും. തുടർന്ന് രാത്രി 10 മുതൽ രാവിലെ 4 വരെ മാർക്കറ്റ് അടച്ചിടാനും സംയുക്ത യോഗം തീരുമാനിച്ചു. ചിലവേറിയ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുമ്പോൾ നിർദ്ദേശങ്ങൾ പാലിയ്ക്കപ്പെടണമെന്നും ആവശ്യമായ ഉത്തരവുകളും നിർദ്ദേശങ്ങളും രേഖാമൂലം നൽകണമെന്നും ചർച്ചയിൽ പങ്കെടുത്ത ചർച്ചിൻ്റെ പ്രതിധികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടികളുണ്ടാകുമെന്ന് യോഗം ഉറപ്പ് നൽകി. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് അധ്യക്ഷയായി. അന്തിക്കാട് എസ് എച്ച് ഒ. കേഴ്സൺ വി മാർക്കോസ് പദ്ധതി വിശദീകരിച്ചു.കോർഡിനേറ്റർ ജോജു തേയ്ക്കാനത്ത്, ജനപ്രതിനിധികളായ കെ.വി. ഡേവീസ്, കെ.വി. വിനോദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ടശ്ശാങ്കടവ് യൂണിറ്റ് പ്രസിഡന്റ് ജോയ്മോൻ പള്ളി കുന്നത്ത്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വർഗ്ഗീസ് കോടംകണ്ടത്ത്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഷൺമുഖൻ വന്നേരി, പ്രതിനിധികളായ പി.എസ്. സൂരജ്, കെ.ആർ. പ്രവീൺജിത്ത്, ചർച്ച് പ്രതിനിധികളായ ജെയ്സൺ പോൾ തേക്കാനത്ത്, സി.ഒ. ജിൻ്റോ, ജോസഫ് അറയ്ക്കൽ, വി.കെ. വിൽസൽ, ജനമൈത്രി സമിതി അംഗങ്ങളായ എം.വി. അരുൺ, അബ്ബാസ് വീരാവുണ്ണി. എന്നിവർ സംസാരിച്ചു.
