News One Thrissur
Updates

കോള്‍ കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ കളക്ടറുടെ ചേംബറിനു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം.

തൃശൂര്‍: കോള്‍ കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കളക്ടറുടെ ചേംബറിനു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. എ.ഐ.സി.സി സെക്രട്ടറി ടി.എന്‍ പ്രതാപന്‍, ഡി സി സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ്റ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കര എന്നിവരുടെ നേതൃത്വത്തില്‍ ആണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. കോള്‍ നിലങ്ങളില്‍ ജല ലഭ്യത ഉറുപ്പ് വരുത്തണമെന്നും കര്‍ഷകരുടെ ദുരിതത്തിന് പരിഹരം കാണണമെന്ന ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ രാവിലെ കലകടററ്റേില്‍ എത്തിയത്. പിന്നിട് ചേംബറിനെ മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരോട് എഡിഎമ്മിനെ കാണന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കി. മുന്‍ എം പിയും മുന്‍ എംഎല്‍എയും നടത്തുന്ന പ്രതിഷേധത്തിനെ കാരണം ചോദിക്കാന്‍ പോലും ജില്ലാ കളക്ടര്‍ സമയം കണ്ടെത്തുന്നില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. വൈകാതെ ജില്ലാ കളക്ടര്‍ ഇവരെ വിളിച്ച് അകത്ത് കയറ്റി ചര്‍ച്ച നടത്തി. ആവശ്യമായ നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്നും കളക്ടര്‍ സമരക്കാരെ അറിയിച്ചു. കെ.കെ. കൊച്ചുമുഹമ്മദ്, ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് ക്ലമെന്റെ ഫ്രാന്‍സിസ്, ഗ്രെസി ജേക്കബ്, ,കെ കെ ബാബു തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ നേത്യത്വം നല്‍കി. വെസറ്റ് പോലീസും സഥലത്ത് എത്തിയിരുന്നു

Related posts

ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ ഹോസ്റ്റലിൽ കയറി ഹെൽമറ്റ് കൊണ്ട് മർദ്ദിച്ച യുവാവ് അറസ്റ്റിൽ

Sudheer K

തളിക്കുളത്ത് കടലാക്രമണം: സ്നേഹതീരം ബീച്ചിലെ കംഫർട്ട് സ്റ്റേഷൻ അപകടാവസ്ഥയിൽ

Sudheer K

തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ കളിമൺ പാത്രനിർമ്മാണ കോർപ്പറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!