News One Thrissur
Updates

നാട്ടിക നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ. വികസന സന്ദേശയാത്രക്ക് ഇന്ന് തുടക്കമാകും

തൃപ്രയാർ:സി.സി. മുകുന്ദൻ എം.എൽ.എ നയിക്കുന്ന എൽ. ഡി.എഫ്. നാട്ടിക നിയോജകമണ്ഡലം വികസന സന്ദേശയാത്രയ്ക്ക് ചൊവ്വാഴ്ച തുടക്കം. മൂന്നു ദിവസം ജാഥ മണ്ഡലത്തിൽ പര്യടനം നടത്തും. ചൊവ്വാഴ്ച രാവിലെ ഒൻപതിന് വലപ്പാട് ചന്തപ്പടിയിൽ കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും. വലപ്പാട്, നാട്ടിക, തളിക്കു ളം ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ മേഖലകളിലെ സ്വീകരണ ത്തിനുശേഷം വൈകീട്ട് തളിക്കുളത്ത് സമാപിക്കും.

ബുധനാഴ്ച താന്ന്യം, അന്തിക്കാട്, ചാഴൂർ ഗ്രാമപ്പഞ്ചായത്തുകളിൽ പര്യടനം നടത്തും. വ്യാഴാഴ്ച പാറളം, ചേർപ്പ്, അവിണിശ്ശേരി പഞ്ചായത്തുകളിലെ പര്യടനത്തോടെ വൈകിട്ട് ആനക്കല്ലിൽ സമാപനം. സമാപന സമ്മേളനം സി.പിഎം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങളി ലേക്കെത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ., ടി.എസ്. മധുസൂദനൻ, കെ.കെ. ജോബി, കെ.എം. കിഷോർകുമാർ, യു. കെ.ഗോപാലൻ എന്നിവർ അറിയിച്ചു.

Related posts

അന്തിക്കാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ചക്കിലാട്ടിയ അന്തിക്കാട് ബ്രാൻ്റ് വെളിച്ചെണ്ണ വിപണിയിൽ.

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശ്വാസ പരിശീലനദിനം ആഘോഷിച്ചു

Sudheer K

വെളുത്തൂർ സെന്റ് ജോർജ് പള്ളി തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!