News One Thrissur
Updates

അന്തിക്കാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ചക്കിലാട്ടിയ അന്തിക്കാട് ബ്രാൻ്റ് വെളിച്ചെണ്ണ വിപണിയിൽ.

അന്തിക്കാട് : ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കർഷകരുടെ സംരഭമായ അന്തിക്കാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ ഉൽപന്നമായ ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ ഉൽപാദനത്തിൻ്റെയും വിപണനത്തിൻ്റെയും ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു. വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നാട്ടിക എംഎൽഎ സി.സി.മുകുന്ദൻ നിർവഹിച്ചു. എ.എഫ്.പി.സി ചെയർമാൻ വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് ചക്കിലാട്ടിയ വെളിച്ചെണ്ണ കെ.കെ.രാജേന്ദ്രബാബു നൽകിക്കൊണ്ട് ആദ്യ വിൽപ്പന ചടങ്ങ് നിർവഹിച്ചു.കേരള എസ്.എഫ്.എ.സി എം.ഡി രാജേഷ് കുമാർ.എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശിധരൻ, സി പി ഐ ജില്ലാ കൗൺസിൽ സെക്രട്ടറി കെ.ജി.ശിവാനന്ദൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റുമരായ ജീനനന്ദൻ, സ്മിത അജയകുമാർ, കെ.കെ.മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.കൃഷ്ണകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സുജിത്ത്, കേരള കർഷകസംഘം പി.ആർ. വർഗ്ഗീസ് മാസ്റ്റർ, കർഷക കോൺഗ്രസ്സ് സജീവ് മണ്ണാന്തിണ്ടി, കർഷകമോർച്ച ഗോകുൽ കരിപ്പിള്ളി, ചെത്തുതൊഴിലാളി യൂണിയൽ പ്രതിനിധി കെ.എം.ജയദേവൻ, തൃശ്ശൂർ താലൂക്ക് ചെത്ത് തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം പ്രസിഡൻ്റ് സി.ആർ.മുരളീധരൻ, കേരള എസ്. എഫ്.എ.സി പ്രൊജക്ട് ലീഡർ ഡോ. ജോമി ജേക്കബ്, തൃശ്ശൂർ പ്രിൻസിപ്പൽ അഗ്രി.ഓഫീസർ നിംബ ഫ്രാങ്കോ ഇ.എഫ്, കേരള എസ്.എഫ്.എ.സി പ്രൊജക്ട് മാനേജർ രേഷ്മ ജെ. മുരുകൻ, ആത്മ പ്രൊഡക്റ്റ് ഡയറക്ടർ മീന മാത്യു, അന്തിക്കാട് എ.ഡി.എ ഹേന ദേവ പ്രസാദ്, കനറാ ബാങ്ക് മാനേജർ വിവിധ് ബാബു, അന്തിക്കാട് എ.ഒ.ശ്വേത സുരേഷ് ബാബു, ആത്മ മുൻ പി.ഡി. ഷീല. എൻ, അന്തിക്കാട് മുൻ എ.ഡി.എ മിനി ജോസഫ്, എ.എഫ്.പി.സി വൈസ് ചെയർമാൻ ടി.കെ.മാധവൻ, ട്രഷറർ കെ.വി.ഹരിലാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന കൃഷി വകുപ്പിൻ്റെ കീഴിലുള്ള എസ് എഫ് എസിയുടെ സഹായത്തോടു കൂടി നമ്മുടെ പ്രദേശത്തെ മുന്നൂറിലധികം കർഷകർ അംഗങ്ങളായുള്ള കർഷകരുടെ കൂട്ടായ സംരംഭമാണിത്. നാട്ടിലെ കേരകർഷകരിൽ നിന്ന് നേരിട്ട് സംരഭിക്കുന്ന നാളികേരത്തിൽ നിന്നും പൂർണ്ണപരിശുദ്ധിയോടെ ചക്കാലാട്ടി നിർമ്മിക്കുന്ന നൂറു ശതമാനം ശുദ്ധമായ വെളിച്ചെണ്ണയാണ് ഇവിടെ ലഭിക്കുക. നാട്ടിലെ കർഷകരിൽ നിന്നും പരമാവധി വില നൽകി തേങ്ങ സംഭരിച്ച് ഉൽപാദിപ്പിക്കുന്ന ചക്കാലാട്ടിയ അന്തിക്കാട് വെളിച്ചെണ്ണ എന്ന പേരിൽ കോക്കോ ലുറൈക്ക് ബ്രാൻ്റിലിറങ്ങുന്ന കർഷകരുടെ സ്വന്തം ഉൽപ്പന്നമാണിത്.

Related posts

അശ്വതി അന്തരിച്ചു

Sudheer K

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ

Sudheer K

അന്തിക്കാട് കേരള ക്ഷേത്ര വാദ്യകലാ അക്കാദമിക്ക് തറക്കല്ലിട്ടു.

Sudheer K

Leave a Comment

error: Content is protected !!