News One Thrissur
Updates

എകെടിഎ മണലൂർ ഏരിയ കൺവൻഷൻ

കണ്ടശാംകടവ്: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മണലൂർ ഏരിയ കൺവൻഷൻ നടത്തി. കാരമുക്ക് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ജോബി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണലൂർ ഗ്രാമ പഞ്ചായത്തിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ച എകെടിഎ അംഗങ്ങളായ സിജി മോഹൻദാസ്, സിന്ധു ശിവദാസ്, അമ്പിളി ശശി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഏരിയ സെക്രട്ടറി ബിന്ദു ജോസ്, ട്രഷറർ സെൽജി ഷാജു, സിസ്സി ആന്റോ, ഷീന സണ്ണി, ജിത സുനിൽകുമാർ, ഷൈജ രാജു, സിന്ധു മാധവൻ, ഷിബി ദേവദാസ് എന്നിവർ സംസാരിച്ചു. പ്രസവ ധനസഹായം 15,000 രൂപ ഒറ്റത്തവണയായി നൽകണമെന്നും ഇഎസ്ഐ അംഗീകാരം നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related posts

സരോജിനി അന്തരിച്ചു.

Sudheer K

മിന്നൽ ചുഴലി: തൃശൂരിൽ സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു

Sudheer K

സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച കേസ്സിൽ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!