തൃശൂർ: ജില്ലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കാറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വൻമരം കടപുഴകി വീണു.
സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മുകളിലേക്കാണ് മരം വീണത്. വൻ ശബ്ദത്തോടെ മരം വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറിയതിനാലും, സംഭവസമയത്ത് വാഹനങ്ങൾക്കുള്ളിൽ ആളില്ലാതിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി.
മരം വീണതിനെ തുടർന്ന് വാഹനങ്ങൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.
