തൃപ്രയാർ: ദേശീയപാത തൃപ്രയാർ ബൈപ്പാസിൽ കാർ ഡിവൈഡറിലും ഫ്രിക്ഷൻ സ്ലാബിലും ഇടിച്ച് മറിഞ്ഞ് അപകടം. ശക്തമായ ഇടിയിൽ കാർ പൂർണമായും തകർന്നു. കാറോടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വലപ്പാട് ആനവിഴുങ്ങി മേൽപ്പാലത്തിന് സമീപമാണ് അപകടം. വടക്ക് ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്നിരുന്ന കാറാണ് റോഡിന് കുറുകെ വെച്ചിരുന്ന ഫ്രിക്ഷൻ സ്ലാബിലും സൈഡ് ഡിവൈഡറിലും ഇടിച്ചത്. പാലത്തിൽ പണികൾ നടക്കുന്നതിനാലാണ് റോഡ് ഗതാഗതം വഴി തിരിച്ചു വിടുന്നത് വേണ്ടി ഫ്രിക്ഷൻ സ്ലാബുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് ശ്രദ്ധിക്കാതെ നേരെ മുന്നോട്ട് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ഫ്രിക്ഷൻ സ്ലാബിന്റെ മുകളിലൂടെ ചാടിയ കാർ എൻജിൻ വേർപെട്ട് തകർന്നു തരിപ്പണമാവുകയായിരുന്നു. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. കോഴിക്കോട് കൊണ്ടോട്ടി സ്വദേശിയായ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
previous post
