ചെന്ത്രാപ്പിന്നി : ദേശീയപാത ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം. പിക്കപ്പിലുണ്ടായിരുന്ന തൃത്തല്ലൂർ സ്വദേശി അയിനിക്കാട്ടൂപറമ്പിൽ സലിൽരാജ് (33), അന്തിക്കാട് സ്വദേശി സ്വദേശി പുത്തറമ്പിള്ളി വീട്ടിൽ അജൂപ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ചാലക്കുടിയിൽ നിന്നും പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം വ്യാഴാഴ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം.
വാഹനത്തിന്റെ ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. സമീപത്തെ കടയുടെ മുന്നിലേക്കാണ് വാഹനം മറിഞ്ഞത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന പാൽ ടാങ്കറുകൾ പൂർണ്ണമായും തകർന്ന് പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.
next post
