കണ്ടശ്ശാംകടവ് : എസ് എച്ച് ഓഫ് മേരിസ് സി. ജി. എച്ച് എസ്സിൽ 102-ാം വാർഷികാഘോഷം നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം നിർവഹിച്ചു. സി. എം. സി തൃശ്ശൂർ നിർമല പ്രോവിൻസ് ഉന്നത വിദ്യഭ്യാസ കൗൺസിലർ സിസ്‌റ്റർ ഡോ. മാർഗരറ്റ് മേരി സി. എം.സി. അധ്യക്ഷത വഹിച്ചു. കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന വികാരി റവ. ഫാ. റാഫേൽ ആക്കാമറ്റത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന തലങ്ങളിൽ വിജയികളായവരെ കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ.വി. രഘുവും ഉന്നത മത്സര പരീക്ഷകളിൽ വിജയികളായവരെ മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസും ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്‌റ്റർ ജിത പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ലോക്കൽ മാനേജർ സിസ്റ്റർ ഗീതി മരിയ സി.എം.സി സമ്മാനങ്ങൾ വിതരണം ചെയ്തു. മണലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോജു തേയ്ക്കാനത്ത്, സ്റ്റാഫ് പ്രതിനിധി ലീന ജോസ്, വിദ്യർത്ഥി പ്രതിനിധി പി.എസ്. ആയില്യ, പി.ടി.എ പ്രസിഡൻ്റ് അഡ്വ. ജസ്റ്റിൻ ചിരിയൻകണ്ടത്ത്, സ്കൂൾ ലീഡർ എ.ടി. വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു. തൃശ്ശൂർ സി എം സി നിർമല പ്രൊവിൻസിൽ നിന്നുള്ള ആദ്യത്തെ അഭിഭാഷകയായ സി.അഡ്വ. നിമ്മി റോസ് സി എംസിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
