അരിമ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നത്തങ്ങാടി യൂണിറ്റിൻ്റെ 24 -ാം വാർഷികപൊതുയോഗം തൃശ്ശൂർ ജില്ലാ സെക്രട്ടറി വി.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സി.എഫ്. സൈമൺ അധ്യക്ഷനായി ,
അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. എൽ. ജോൺസൺ, സിനി, സീരിയൽ ആർട്ടിസ്റ്റ് ജോയ് ജോസഫ് എന്നിവരെ ആദരിച്ചു.
സെക്രട്ടറി എം.എം. അശോകൻ, ബാബു പി. പി., മണലൂർ നിയോജകമണ്ഡലം ചെയർമാൻ സി. എൽ. റാഫേൽ, നിയോജകമണ്ടലം വനിത വൈസ് ചെയർ പേഴ്സൺ റഹ്‌മാബീ, നിയോജകമണ്ടലം ട്രഷറർ അബ്ദുൾജബ്ബാർ അറയ്ക്കൽ, നിയോജക മണ്ഡലം യൂത്ത് ചെയർമാൻ ബിനോയ് വടക്കൂട്ട്, ജോഷി തേറാട്ടിൽ ,
ജിജോ ആലപ്പാട്ട്, വിക് ടർ കളരിക്കൽ, എ. എൽ. വിൽസൻ എന്നിവർ പ്രസംഗിച്ചു.
