തൃപ്രയാർ: യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം തൃപ്രയാർ അയോധ്യ ബാറിന്റെ ഗെയിറ്റിന് സമീപം പഴച്ചോട് സ്വദേശി തീയ്യത്ത് പറമ്പിൽ വീട്ടിൽ അജിത്ത് (23)നെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചകേസിലാണ് പ്രതി കഴിമ്പ്രം സ്വദേശി തോട്ടാരത്ത് വീട്ടിൽ നന്ദുകൃഷ്ണ (21) യെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
അജിത്തിന്റെ സുഹൃത്തിനെ നന്ദുകൃഷ്ണ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അജിത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടർന്നാണ് വലപ്പാട് പോലീസ് നന്ദുകൃഷ്ണയെ പ്രതിയാക്കി കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ അടിപിടിക്കേസിൽ പ്രതിയാണ് നന്ദു കൃഷ്ണയെന്ന് പോലീസ് പറഞ്ഞു.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ അനിൽകുമാർ, എസ്ഐ എബിൻ, ജിഎസ് സി പി.ഒ. അനൂപ്, സിപിഒമാരായ ശ്രാവൺ, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
.
