കാഞ്ഞാണി: മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, മേൽശാന്തി രാഘവേന്ദ്ര ആചാര്യ എന്നിവർ കൊടിയേറ്റ ചടങ്ങിന് കാർമ്മികരായി. 8 ദിവസത്തെ ഉത്സവത്തിൽ പ്രധാനമായ പള്ളി വേട്ട ആഘോഷം 5 ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ബുധനാഴ്ച നടക്കും. ഉത്സവബലി തിങ്കളാഴ്ചയാണ്. വ്യാഴാഴ്ച വിവിധ ഉത്സവ കമ്മിറ്റികളിൽ നിന്നും ക്ഷേത്രത്തിലേക്ക് കാളകളി , പാരമ്പര്യ കലാരൂപങ്ങൾ, വാദ്യാഘോഷ പരിപാടികൾ എന്നിവ നടക്കും. കൊടിയേറ്റ ചടങ്ങുകൾക്ക് ദേവസ്വം മാനേജർ പി.രാജേന്ദ്രൻ, ഉത്സവകമ്മിറ്റി സെക്രട്ടറി സി. ഹരിദാസൻ എന്നിവർ നേതൃത്വം നൽകി .
