ചിറക്കൽ: നാട്ടിക നിയോജക മണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ചാഴൂർ ഗ്രാമപഞ്ചായത്തിലെ ചിറക്കൽ കരുപ്പാടം സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.
4 വർഷത്തിനുള്ളിൽ 15 സ്മാർട്ട് അംഗർവാടികൾ നാട്ടിക നിയോജക മണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളിലായി നിർമ്മിച്ചതായും , മണ്ഡലത്തിലെ എല്ലാ അംഗൻവാടികളിലേക്കും ബേബി മാറ്ററസ് – കിടക്കകൾ നൽകിയതായും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് നജീബ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ്യ ഗോപിനാഥ് , എം.കെ ഷൺമുഖൻ , എ എൻ ജോഷി , വിനീത ബെന്നി തുടങ്ങിയവർ സംസാരിച്ചു.
