News One Thrissur
Updates

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കമാകും

പെരിങ്ങോട്ടുകര: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ സംയുക്ത തിരുനാളിന് ഇന്ന് തുടക്കമാകും. ഇതിനോടനുബന്ധിച്ച് പള്ളിയുടെ ദീപാലങ്കാര സ്വിച്ച് ഓൺ ഇടവക വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി നിർവഹിച്ചു. ട്രസ്റ്റിമാരായ സി ജെ സിജോ, ഫെബി തോട്ടുങ്കൽ, ജനറൽ കൺവീനർ പ്രതീഷ് ജോസ്, പബ്ലിസിറ്റി കൺവീനർ ബെന്നി തട്ടിൽ എന്നിവർ നേതൃത്വം നൽകി. ജനുവരി 30, 31, ഫെബ്രുവരി 1 തിയ്യതികളിലാണ് തിരുനാൾ. 30 നു രാവിലെ 6.30 ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിപ്പ് തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകീട്ട് തൃപ്രയാർ കിഴക്കേ നടയിൽ നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷിണം, 31 നു രാവിലെ 7 മണിക്ക് പ്രസുദേന്തി വാഴ്ച, വൈകീട്ട് 7 മണിക്ക് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള, തിരുനാൾ ദിനം ആയ ഫെബ്രുവരി 1 ന് 9.30 ന് ആഘോഷമായ തിരുനാൾ കുർബാന, വൈകീട്ട് പ്രദക്ഷിണം ബാൻ്റ് മേളം എന്നിവ ഉണ്ടായിരിക്കും.

Related posts

നാട്ടിക എം.എൽ.എ ഗീത ഗോപിയുടെ ക്യാമ്പ് ഓഫീസ് . പെരിങ്ങോട്ടുകരയിൽ പ്രവർത്തനമാരംഭിച്ചു

Sudheer K

വാടാനപ്പള്ളിയിൽ സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു.

Sudheer K

അന്തിക്കാട് ന്യൂലിങ്ക് റോഡ് റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!