വാടാനപ്പളളി : വാടാനപ്പള്ളിയിൽ സ്ത്രീകൾ ഉൾപ്പെടെ ഏഴുപേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വാടാനപ്പള്ളി സ്വദേശികളായ സുമ , ശോഭന, മണികണ്ഠൻ, കുട്ടൻ എന്നിവരേയും മറ്റ് മൂന്നു പേരേയുമാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. വാടാനപ്പള്ളി പഞ്ചായത്തിലെ ബീച്ച് വിവേകാനന്ദ വായനശാലക്ക് വടക്കും 14, 16 വാർഡിലേയും , തളിക്കുളം പഞ്ചായത്തിലെ ഒരു വാർഡിലുമാണ് തെരുവ് നായ ആക്രമണം നടത്തിയത്. ഓടിച്ചിട്ടാണ് നായ കടിച്ചത്. കാലിലും തുടയിലുമാണ് കടിയേറ്റത്. മറ്റ് ചിലർ പലരും ഓടി രക്ഷപ്പെട്ടു. കടിയേറ്റവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ പേരെ കടിക്കാതിരിക്കാൻ നാട്ടുകാർ നായയെ പിടികൂടി കൂട്ടിലാക്കി. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. പഞ്ചായത്ത് ഇടപ്പെട്ട് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എം. എസ്. സുജിത്ത് നായയെ മണ്ണുത്തിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.
next post
